International

മേക്ക് അപ്പ് ഉപയോഗിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ്; വർഷങ്ങളായി മസ്ക്കാര ഉപയോഗിക്കുന്ന യുവതിക്ക് സംഭവിച്ചത് ഇങ്ങനെ

25 വര്‍ഷമായി സ്ഥിരമായി മേക്ക് അപ്പ് ഉപയോഗിക്കുന്ന ആളാണ് 50 കാരിയായ തെരേസ് ലിഞ്ച്. കുറച്ചുനാളുകളായി കണ്ണുകളിൽ ചൊറിച്ചിലും അസ്വസ്ഥതയും കണ്ണില്‍ നിന്നു വെള്ളവും വരാന്‍ തുടങ്ങിയതോടെയാണ് ഇവർ ഡോക്ടറുടെ അടുത്ത് എത്തിയത്. ഇവരുടെ കണ്ണുകണ്ട് ഡോക്ടര്‍മാര്‍ വരെ ഞെട്ടിപ്പോയെന്നാണ് സൂചന.

Read Also: ടേക് ഓഫിനു മുൻപ് വിമാനത്തിന്റെ വാതിൽ തുറന്നു ; വൻ അപകടം ഒഴിവായി

കൺപോളകൾക്കിടയിലെ വെളുത്ത ഭാഗത്തു മുഴുവന്‍ കറുത്ത തരികള്‍ പോലെയുള്ള വസ്തു പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. കോണ്‍ക്രീഷന്‍സ് എന്നാണ് ഇതിന്റെ പേര്.മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഇത് ചുരണ്ടിക്കളഞ്ഞത്. അല്‍പ്പം കൂടി വൈകിയിരുന്നെങ്കിൽ കാഴ്ച നഷ്ടപ്പെട്ടേനെ എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. രാത്രിയിൽ കിടക്കുമ്പോൾ പോലും മേക്ക് അപ്പ് കളയാതിരുന്നതാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ കാരണമെന്നും അവർ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button