India

എല്ലാവരും കയ്യൊഴിഞ്ഞു; എയർ ഇന്ത്യയുടെ വിൽപ്പന മോഹം അവസാനിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി : എയർ ഇന്ത്യ വിമാന കമ്പനിയെ എല്ലാവരും കയ്യൊഴിഞ്ഞതോടെ ഓഹരി വിൽപ്പന അവസാനിപ്പിച്ച് കേന്ദ്ര ഏവിയേഷൻ മന്ത്രാലയം. കമ്പനി നഷ്ടത്തിലായതിനെ തുടർന്നാണു എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. മേയ് ഒന്നായിരുന്നു ആദ്യം അവസാന തീയതിയായി നിശ്ചയിച്ചിരുന്നത് എന്നാൽ അത് മേയ് 31 വരെയാക്കി.

കാലാവധി നീട്ടിയിട്ടും ഓഹരികൾ വാങ്ങാൻ ആരും തന്നെ എത്തിയില്ല. വ്യോമയാന മന്ത്രാലയമാണ് ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട താൽപര്യപത്രം ക്ഷണിച്ചത്. അയ്യായിരം കോടി രൂപ ആസ്തിയുള്ള കമ്പനികൾക്കാണ് ലേലത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. കമ്പനിയുടെ മാനേജ്മെന്റ്, ജീവനക്കാർ അല്ലെങ്കിൽ കൺസോർഷ്യം രൂപീകരിച്ചു മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ.

എയർ ഇന്ത്യയെ കൂടാതെ, ചെലവു കുറഞ്ഞ വിമാന സർവ്വീസായ എയർ ഇന്ത്യ എക്​സ്​പ്രസ്​, എയർ ഇന്ത്യ എസ്​.എ.ടി.എസ്​ എയർപോർട്ട്​ സർവിസസ്​ എന്നീ കമ്പനികളുടെയും ഒാഹരികൾ കൈമാറാനുമായിരുന്നു തീരുമാനം. 50,000 കോടിയിലേറെ കടബാധ്യത വന്നതിനെ തുടർന്ന്​ 2017 ജൂണിലാണ്​ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി എയർ ഇന്ത്യ ഒാഹരി വിൽക്കാൻ തീരുമാനിച്ചത്​.

നൂറോളം ബോയിങ്, എയർബസ് വിമാനങ്ങൾ സ്വന്തമായുള്ള കമ്പനിയാണ് എയര്‍ ഇന്ത്യ. 54 വിമാനത്താവളങ്ങളിലേക്കായി ആഴ്ചയിൽ 2,300 ആഭ്യന്തസർവീസുകള്‍ നടത്താറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button