ഏവരും കാത്തിരുന്ന വാട്ട്‌സാപ്പിലെ ആ പുത്തന്‍ ഫീച്ചര്‍ അടുത്തയാഴ്ച്ച ഇന്ത്യയിലെത്തും. വാട്ട്‌സാപ്പ് വഴിയുള്ള പേയ്‌മെന്‌റ് സിസ്റ്റമാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇതിന്‌റെ പരീക്ഷണം ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയിരുന്നു. അടുത്തയാഴ്ച്ച ഇത് ഔദ്യോഗികമായി പുറത്തിറക്കും.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് എന്നിവയുമായി ചേര്‍ന്നാണ് വാട്ട്‌സാപ്പ് പെയ്‌മെന്‌റ് സംവിധാനം നടപ്പിലാക്കുന്നത്. ഏറ്റവും കൂടുതല്‍ വാട്‌സാപ്പ് ഉപഭോക്താക്കള്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പേയ്‌മെന്‌റ് സംവിധാനം കൂടി നടപ്പിലാക്കുന്നതോടെ ഉപഭോക്താക്കളുടെ എണ്ണം കൂടുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
Post Your Comments