
വ്യവസായികള്‍ക്ക് ആശ്വസിക്കാം. ലൈസന്‍സ് പുതുക്കാത്തതിന്റെ പേരില്‍ പിഴയടയ്ക്കുന്നത് ഈ വര്‍ഷം അവസാനം വരെ റദ്ദാക്കി ഈ ഗള്‍ഫ് രാജ്യം.
രാഷ്ട്രപിതാവ് ശൈഖ് സായിദ് അല്‍ നഹ്യാന് വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമിക്ക് ഡിപ്പാര്‍ട്ട്മെന്റാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസികളുള്‍പ്പടെ ദുബായിലുള്ള വ്യാപാരികള്‍ക്ക് ആശ്വാസമാകും. ഇതോടെ വ്യവസായ സൗഹൃദ രാജ്യമായി ദുബായ് കൂടുതല്‍ വളരുമെന്നതില്‍ സംശയമില്ല. രണ്ടു വര്‍ഷത്തിലേറെ ലൈസന്‍സ് കാലഹരണപ്പെടുകയും ഇത് പുതുക്കാന്‍ അപേക്ഷ നല്കിയിരുന്നതുമായ കമ്പനികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന പിഴ റദ്ദാക്കുവാന്‍ അബുദാബിയും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments