India

തപാല്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ജി.ഡി.എസ്. ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പത്ത് ദിവസമായി തപാല്‍ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. 30 ദിവസത്തിനുള്ളില്‍ ശമ്പള വര്‍ദ്ധനവുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. കേരളത്തിലെ സമരം അവസാനിപ്പിക്കാന്‍ തിരുവനന്തപുരത്ത് നടന്ന സമരം വിജയത്തിലെത്തുകയായിരുന്നു. തപാല്‍ ഉരുപ്പടികള്‍ വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നും കെട്ടിക്കിടക്കുന്നവ യുദ്ധകാാലടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും തപാല്‍ ജീവനക്കാര്‍ അറിയിച്ചു. സമരത്തെ തുടര്‍ന്ന് കേരളത്തില്‍ മാത്രം 550 തപാല്‍ ഓഫീസുകളില്‍ നിന്നായി 1.40 കോടി തപാല്‍ ഉരുപ്പടികളാണു കെട്ടിക്കിടക്കുന്നത്.

കോണ്‍ഗ്രസിന്റെയും ഇടതുയൂണിയനുകളുടെയും നേതൃത്വത്തിലുള്ള എഫ്. എന്‍.പി.ഇ. എന്‍.എഫ്. പി.ഒ. തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തിലാണ് സമരം തുടങ്ങിയത്. എന്നാല്‍ കേരളത്തിന് പുറത്ത് ഈ സംഘടനകള്‍ അത്ര ശക്തമല്ലാത്തതിനാല്‍ കേരളത്തിലാണ് തപാല്‍ സമരത്തിന്റെ ദുരന്തം അനുഭവിക്കേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button