Kerala

മാധ്യമ പ്രവർത്തകർ എന്തോ ദിവ്യത്വം നേടിയവരാണെന്ന ധാരണ വേണ്ട; തിരുവാ എതിർവാ പരിപാടിക്കെതിരെ വിമർശനവുമായി എം.ടി രമേശ്

തിരുവനന്തപുരം: മനോരമ ചാനലിലെ തിരുവാ എതിർവാ എന്ന പ്രതിദിന പരിപാടിക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. പരിപാടി മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും ആക്ഷേപ ഹാസ്യം എന്നാൽ എന്ത് തോന്നിവാസവും വിളിച്ചു പറയലല്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ബിജെപി എന്ന പ്രസ്ഥാനത്തോടും അതിന്റെ നേതാക്കന്മാരോടും ബഹുമാനം കാണിക്കണം എന്ന് ആവശ്യപ്പെടുന്നില്ല. പക്ഷെ ഇന്ത്യൻ ഭരണഘടന ഒരു വ്യക്തിക്ക് അനുവദിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ അവകാശം ഞങ്ങൾക്കും അർഹതപ്പെട്ടതാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മനോരമ ചാനലിലെ തിരുവാ എതിർവാ എന്ന പ്രതിദിന പരിപാടി മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. ആക്ഷേപ ഹാസ്യം എന്നാൽ എന്ത് തോന്നിവാസവും വിളിച്ചു പറയലല്ല. ബിജെപി എന്ന പ്രസ്ഥാനത്തോടും അതിന്റെ നേതാക്കന്മാരോടും ബഹുമാനം കാണിക്കണം എന്ന് ആവശ്യപ്പെടുന്നില്ല. പക്ഷെ ഇന്ത്യൻ ഭരണഘടന ഒരു വ്യക്തിക്ക് അനുവദിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ അവകാശം ഞങ്ങൾക്കും അർഹതപ്പെട്ടതാണ്. അത് പോലും അനുവദിക്കില്ലെന്ന ധാർഷ്ട്യം അംഗീകരിക്കാനാവില്ല. മാധ്യമ പ്രവർത്തകർ എന്നാൽ എന്തോ ദിവ്യത്വം നേടിയവരാണെന്ന ധാരണയും വേണ്ട. തെറിക്ക് ഉത്തരം മുറിപ്പത്തലാണ്. തത്കാലം ആ വഴി തേടുന്നില്ല. വ്യവസ്ഥാപിത മാർഗ്ഗത്തിൽ കൂടി നീങ്ങാനാണ് ഇപ്പോൾ തീരുമാനം. ഗവർണറെ അപമാനിച്ചതിനെതിരെ ഹൈക്കോടതിയെ ഉടൻ സമീപിക്കും. നിയമത്തിന്റെ വഴിയിൽ പരിഹാരം ഇല്ലെങ്കിൽ മാത്രം ബദൽ മാർഗ്ഗം തേടുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button