സ്വീഡന്‍: മധ്യവയസ്‌ക്കരായ സ്ത്രീകള്‍ കാമം തീര്‍ക്കുന്നത് കൗമാരക്കാരായ കുട്ടികളെ വെച്ച്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പല രീതിയിലും പുറത്ത് വരുന്നുണ്ടെങ്കിലും ‘ടെന്‍ഡന്‍സ്’ എന്ന ഡോക്യമെന്‌ററിയിലൂടെയാണ് കുട്ടികളുടെ യാതനയുടെ കഥകകള്‍ പുറത്ത് വരുന്നത്. അബ്ദല്‍ അസീസ് മാലോം, ആന്‍ഡേഴ്‌സ് ജങ്ബര്‍ഗ് എന്നിവരാണ് ഡോക്യുമെന്‌ററി തയാറാക്കിയത്. ഡോക്യമെന്‌ററിയുമായി ബന്ധപ്പെട്ട് അണിയറക്കാര്‍ സ്വീഡനില്‍ കുടിയേറ്റക്കാരായ ആണ്‍ കുട്ടികളുമായി സംവദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. പണവും ഭക്ഷണവും താമസവും വാഗ്ദാനം ചെയ്യുന്ന സ്ത്രീകള്‍ക്ക് മുന്നില്‍ തങ്ങള്‍ക്ക് വഴങ്ങികൊടുക്കേണ്ടി വരുന്നുണ്ട്.
‘ എനിക്ക് ഇത്തരത്തില്‍ പല സ്ത്രീകളുടെയും അടുത്ത് പോകേണ്ടി വന്നിട്ടുണ്ട്. അവരില്‍ പ്രായമുള്ളവര്‍, അമ്മമാര്‍, വിധവകള്‍, വിവാഹ മോചിതര്‍, വിവാഹിതരായവര്‍ ഒക്കെയുണ്ടായിരുന്നു. അവര്‍ ഭക്ഷണവും താമസവും പണവും തരും. വഴങ്ങിക്കൊടുത്താല്‍ ജീവിച്ച് പോകാം. അല്ലെങ്കില്‍ പട്ടിണി’, ഒരു കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ.
കുടിയേറ്റക്കാരായത് കൊണ്ട് ഇത്തരം രീതിയില്‍ ജീവിക്കുന്നത് നിയമ വിരുദ്ധമാണ്. മറ്റ് ജോലികള്‍ ചെയ്യാനോ ഒന്നും അനുവദിയ്ക്കില്ല. വൈകുന്നേരങ്ങളിലാണ് ഇത്തരം സ്ത്രീകള്‍ കുട്ടികളെ ഉപയോഗിക്കാന്‍ വിളിച്ചുകൊണ്ട് പോകുന്നതെന്നാണ് സൂചന. കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിയമമുള്ള നാടാണ് സ്വീഡന്‍. എന്നിരുന്നിട്ടും നിയമത്തിന്‌റെ കണ്ണുവെട്ടിച്ച് നൂറുകണക്കിന് കുട്ടികളെയാണ് ലൈംഗികാസക്തിക്കായി ഉപയോഗിക്കുന്നത്.
Post Your Comments