കാൺപൂർ: ബോളിവുഡിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു ‘ഹം ദിൽ ദേ ചുകേ സനം’. ഭാര്യയെ കാമുകന്റെ കൂടെ ഒരുമിപ്പിക്കാൻ ഭർത്താവ് സഹായം ചെയ്യുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ജീവിതത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതിന് സാധ്യതയില്ലെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. എന്നാൽ സിനിമയെ വെല്ലുന്ന തരത്തിലുള്ള രംഗങ്ങളാണ് കാൺപൂരിൽ നടന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങൾ ആയപ്പോഴേക്കും തന്റെ ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തിക്കൊടുത്തിരിക്കുകയാണ് ഒരു യുവാവ്.
Read Also: സാനു പദ്ധതിയിട്ടത് നീനുവിനെ തട്ടിക്കൊണ്ട് പോകാന്‍ : എന്നാല്‍ അന്നവിടെ സംഭവിച്ചത് മറ്റൊന്ന്
ഗോലു എന്നറിയപ്പെടുന്ന സുജിത് ആണ് തന്റെ ഭാര്യ ശാന്തിയെ കാമുകനായ രവിക്കൊപ്പം ചേർത്തുവെച്ചത്. ഫെബ്രുവരി 19 നാണ് സുജിത് ശാന്തിയെ വിവാഹം ചെയ്തത്. എന്നാൽ ഒരു ദിവസത്തിന് ശേഷം ശാന്തി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. ഒടുവിൽ കാരണമന്വേഷിച്ച് സുജിത് എത്തിയപ്പോഴാണ് തനിക്ക് രവിയെ ഇഷ്ടമായിരുന്നുവെന്നും വീട്ടുകാർ ഭീഷണിപ്പെടുത്തി വിവാഹം നടത്തുകയായിരുന്നുവെന്നും ശാന്തി പറഞ്ഞത്. പിന്നീട് രവിയോടൊപ്പം ശാന്തിയെ ജീവിക്കാൻ അനുവദിക്കാമെന്ന് സുജിത് ഉറപ്പ് നൽകി. സുജിത് രവിയെ കാണുകയും ഇരുവരുടെയും വിവാഹം നടത്താൻ പോലീസിന്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് ഗ്രാമത്തിലെ ഹനുമാൻ അമ്പലത്തിൽ വെച്ച് ഇരുവരുടെയും വിവാഹം സുജിത് നടത്തിക്കൊടുക്കുകയായിരുന്നു.
Post Your Comments