പതഞ്ജലി പുറത്തിറക്കിയ ‘കിംഭോ’ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തു. ‘ബോലോ മെസ്സഞ്ചര്‍’ എന്ന ഒരു ചാറ്റ് ആപ്ലിക്കേഷനാണ് പതഞ്ജലി പേരുമാറ്റി കിംഭോയാക്കി ഓണ്‍ലൈനിലെത്തിച്ചത്. ഇത് പുറത്തായതോടെയാണ് ആപ്പ് നീക്കം ചെയ്‌തത്. എന്നാൽ ആപ്പ് പൂർണമായും ഇന്ത്യൻ നിർമ്മിതമാണെന്നും ഇന്ത്യക്കാര്‍ക്കുവേണ്ടി നിര്‍മിച്ചതാണെന്നുമായിരുന്നു പതഞ്ജലിയുടെ അവകാശവാദം. എന്നാൽ ചില നോട്ടിഫിക്കേഷനുകളില്‍ ബോലോ എന്നും കിംഭോ എന്നും ഒരുമിച്ച് എഴുതിക്കാണിച്ചതോടെ സംഭവം പുറത്തായി.
Read Also: മദ്യം വാങ്ങാൻ പണമില്ല : യുവാവ് ചെയ്തത് കൊടും ക്രൂരത
പ്ലേസ്റ്റോറിൽ നിന്നും ആപ്പ് കമ്പനി തന്നെ പിന്‍വലിച്ചതാണോ ഡിലീറ്റ് ആയതാണോ എന്ന് വ്യക്തമല്ല. എന്നാല്‍ സെര്‍വറുകള്‍ അപ്‌ഡേറ്റ് ചെയ്യുകയാണെന്നും ഉടനെ ആപ്പ് ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. നിരവധി സ്ഥലങ്ങളില്‍ ബോലോ എന്നുതന്നെ ഇപ്പോഴും പ്രത്യക്ഷപ്പെടുന്നതിനാൽ അത് നീക്കം ചെയ്യാനാണ് കമ്പനി സമയം ആവശ്യപ്പെടുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
Post Your Comments