കോട്ടയം : നീനുവിന്റെ സഹോദരന് സാനു കെവിന്റെ വീട്ടിലെത്തിയത് നീനുവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട്. എന്നാല്‍ അന്ന് അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. നീനു മാന്നാനത്ത് അനീഷിന്റെ വീട്ടില്‍ ഇല്ലെന്ന് അറിഞ്ഞ സംഘം കെവിനെയും അനീഷിനെയും കൊണ്ടുപോകുകയായിരുന്നു. ഇരുവരെയും തെന്മല വെള്ളിമറ്റത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പാര്‍പ്പിക്കാമെന്നും നീനുവിനെ വീണ്ടെടുക്കാമെന്നുമായിരുന്നു സാനുവിന്റെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം പാടെ തെറ്റുകയാരുന്നുവെന്ന് സാനു പൊലീസിനോട് പറഞ്ഞു
കെവിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തതിനു തൊട്ടുപിന്നാലെ കേസിലെ മുഖ്യപ്രതി സാനു ചാക്കോ വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ലുങ്കിയും ഷര്‍ട്ടും ധരിച്ച് പത്തനാപുരത്തു കാറില്‍ വന്നിറങ്ങിയ സാനു ടാക്സി കാറില്‍ തിരുവനന്തപുരത്തേക്കു പോയതായിട്ടായിരുന്നു അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
പുനലൂര്‍ നെല്ലിപ്പള്ളിയിലെത്തിയപ്പോള് വഴിയരികില്‍ ബാഗുമായി ഒരാള്‍ കാത്തുനില്പുണ്ടായിരുന്നുവെന്നും പാട്ടു കേട്ട് ഉറങ്ങിയ സാനു ഇടയ്ക്കുണര്‍ന്ന് ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ‘ടിക്കറ്റ് ഉടന്‍ റെഡിയാക്കണം’ എന്ന് ആരോടോ പറഞ്ഞു. വെഞ്ഞാറമൂടടലെത്തിയപ്പോള് ഇന്ധനം നിറയ്ക്കാന്‍ ഡ്രൈവര്‍ ആവശ്യപ്പെടട1500 രൂപ കയ്യില്‍ പണം ഇല്ലാത്തതിനാല്‍ എടിഎം കാര്‍ഡ് എടുത്ത് നല്‍കുകയായിരുന്നു. പേരൂര്‍ക്കടയിലെത്തിയപ്പോള്‍ പുറത്തിറങ്ങി. 1200 രൂപകൂടി ഡ്രൈവര്‍ ആവശ്യപ്പെട്ടപ്പോള്‍ എടിഎമ്മില്‍നിന്നു പണം എടുത്തു നല്‍കിയശേഷം എങ്ങോട്ടോ പോയതായും വിവരം ലഭിച്ചിരുന്നു.
സാനു കുവൈറ്റില്‍ നിന്നെത്തിയത് ശനിയാഴ്ചയാണ്. വിദേശത്തുനിന്നെത്തിയത് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്യാനെന്ന് പൊലീസ് പറഞ്ഞു. തിരിച്ച് വിദേശത്തേക്ക് കടന്നേക്കാമെന്ന വിലയിരുത്തലിലാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
Post Your Comments