![](/wp-content/uploads/2018/05/dhoni-2.png)
ഐ പി എല്‍ കഴിഞ്ഞെത്തുന്ന ഇന്ത്യന്‍ താരങ്ങളെ കാത്ത് കഠിനപരീക്ഷയുമായി ബിസിസിഐ. ശാരീരിക ക്ഷമത തെളിയിക്കുന്നതിനായി യോയോ ടെസ്റ്റുകള്പോലെയുള്ള പരീക്ഷണങ്ങളാണ് താരങ്ങള്‍ മറികടക്കേണ്ടത്. അതേസമയം മഹേന്ദ്രസിംഗ് ധോണിയെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ഇന്ത്യയുടെ മുന്‍ ഫിസിക്കല്‍ ട്രയിനര്‍ ആയ റാംജി ശ്രീനിവാസന് ധോണിയെക്കുറിച്ച് ഈയിടെ പറയുകയുണ്ടായി. ധോണി ഇപ്പോഴും ഇന്ത്യന്‍ ടീമിലെ ഏറ്റവും കായികക്ഷമതയുള്ള കളിക്കാരനാണ്. പ്രായം അദ്ദേഹത്തിന്റെ ഫിറ്റ്നസിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ബാക്കിയുള്ള താരങ്ങള്‍ മാതൃകയാക്കേണ്ട കളിക്കാരനാണ് അദ്ദേഹമെന്നായിരുന്നു റാംജി ശ്രീനിവാസന് അഭിപ്രായപ്പെട്ടത്. അതേസമയം ബ്രാവോയെ ഓടിത്തോല്‍പ്പിച്ച ധോണിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മല്‍സരിച്ചോടിയ ധോണിയും ബ്രാവോയും ഏതാണ്ട് ഒപ്പമാണ് മല്‍സരം പൂര്‍ത്തിയാക്കിയത്.
Post Your Comments