Kerala

വിവാഹത്തലേന്ന് വീട്ടിൽ പോത്തിനെ കശാപ്പ് ചെയ്‌തു; വധുവിന്റെ പിതാവിനെതിരെ കേസ്

പത്തനംതിട്ട: വിവാഹ ആവശ്യത്തിനായി പോത്തിനെ കശാപ്പ് ചെയ്ത വധുവിന്റെ പിതാവിനെ ഭീഷണിപ്പെടുത്തിയ പോലീസുകാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലന്ന് ആരോപണം. കാട്ടൂര്‍പേട്ട പുതുപ്പറമ്പിൽ ഷാജഹാന്റെ വിവാഹത്തിനിടെയാണ് സംഭവം. ഏപ്രിൽ 4 ന് വിവാഹസദ്യയ്ക്കായി സ്വന്തം ഭൂമിയിലിട്ട്​ രണ്ട്​​ പോത്തുകളെ കശാപ്പ്​ ചെയ്​ത്​ ഇറച്ചി തയാറാക്കുന്നതിനിടെ രാത്രി 12ഒാടെ ആറന്മുള സ്​റ്റേഷനിലെ രണ്ട്​ പൊലീസുകാര്‍ എത്തി തടയുകയായിരുന്നു.

Read Also: ചതിക്ക് മറുചതി: ചെങ്ങന്നൂരില്‍ സംഭവിച്ചത് വ്യക്തമാക്കി​ വെള്ളാപ്പള്ളി

സ്ഥലത്തെത്തിയ പൊലീസ്​ പോത്തിനെ അറക്കുന്നത്​ നിയമവിരുദ്ധമാണെന്നും ഉടന്‍ പായ്​ക്ക്​ ചെയ്​ത്​ സ്​റ്റേഷനിലേക്ക്​ മാറ്റാനും നിര്‍ദേശിച്ചു. ചിത്രങ്ങൾ എടുത്ത ശേഷം കശാപ്പ് ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് അറിയിച്ചതോടെ ഭയപ്പെട്ട തൊഴിലാളികൾ ജോലി ചെയ്യാൻ ഭയപ്പെട്ടു. തുടർന്ന് നാട്ടുകാര്‍ ഇടപെട്ടതോടെ വധുവിന്റെ പിതാവിന്റെ മേൽവിലാസം വാങ്ങി പോലീസുകാർ മടങ്ങി. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തി വീട്ടുകാരെ വിരട്ടുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും എന്നാൽ നടപടി ഉണ്ടായില്ലെന്നുമാണ് ആരോപണം. അതേസമയം നിയമപരമായ അനുമതികള്‍ ഒന്നും നേടാതെയാണ്​ കശാപ്പ്​ നടത്തിയതെന്നും പരിസരവാസികളുടെ പരാതിയെ തുടര്‍ന്നാണ്​ പൊലീസ്​ എത്തിയതെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button