ചെങ്ങന്നൂര്‍•ബി.ജെ.പിയുടെ പരിതാപകരമായ വീഴ്ച അവര്‍ അര്‍ഹിക്കുന്നതാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യഥാര്‍ത്ഥത്തില്‍ ബി.ജെ.പി ബി.ഡി.ജെ.എസിനെ ചതിക്കുകയായിരുന്നു. അതിനെ മറുചതി കൊണ്ട് നേരിട്ടതിന്റെ ഫലമാണ് ചെങ്ങന്നൂരില്‍ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബി.ഡി.ജെ.എസ് ഇല്ലെങ്കില്‍ തങ്ങള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ മനസ്സിലിരുപ്പ്. ഇതോടൊപ്പം ബി.ജെ.പി നേതാക്കള്‍ തമ്മില്‍ നടത്തിയ കാലുവാരലും അവര്‍ക്ക് ക്ഷീണമുണ്ടാക്കി. കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് കിട്ടിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വികസനം കാംക്ഷിക്കുന്നത് കൊണ്ടാണ് സജി ചെറിയാന് വലിയ ഭൂരിപക്ഷം ലഭിച്ചത്. പിണറായി വിജയനെ പോലുള്ള കെല്‍പ്പുള്ള മുഖ്യമന്ത്രിയുടെ ഭരണത്തില്‍ ചെങ്ങന്നൂരിന്റെ ജനപ്രതിനിധിയായി സജി ചെറിയാന്‍ വരണമെന്ന് എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള തമ്മിലടിയാണ് ഡി.വിജയകുമാറിന്റെ പരാജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments