Kerala

ബീച്ചില്‍ യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച് നാലംഗ സംഘം

തിരുവനന്തപുരം: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച് നാലംഗ സംഘം. ഒന്നര പവന്‍ മാലയും മൊബൈല്‍ഫോണും ആക്രമിസംഘം കവര്‍ന്നു. ഇന്നലെ വൈകുന്നേരം 3.15 ഓടെയായിരുന്നു കിഴക്കേക്കോട്ടയിലെ ഒരു സ്വകാര്യ മെബൈല്‍ ഷോറൂം മാനേജരായ തിരുവല്ലം സ്വദേശിയായ 21 കാരിയും സുഹൃത്തും അക്രമത്തിനിരയായത്. യുവതിയെയും സുഹൃത്തിനെയും അടിച്ചുവീഴ്ത്തിയ സംഘം യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നരപവന്‍ മാലയും ഇവരുടെ 20,000 രൂപ വിലയുള്ള മൊബൈല്‍ഫോണും കവരുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം അക്രമിസംഘം രക്ഷപ്പെട്ടു.

യുവതിയും സുഹൃത്തും കാപ്പില്‍ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്തെ കാറ്റാടിക്കൂട്ടത്തിനിടയില്‍ ഇരിക്കുകയായിരുന്നു. അല്‍പ്പസമയത്തിനകം ഇവരുടെ സമീപത്തെത്തിയ നാലംഗ സംഘം ഇവരെ ചോദ്യം ചെയ്തശേഷം മര്‍ദ്ദിക്കുകയായിരുന്നു. അയിരൂര്‍ പൊലീസ് എത്തി ഇവരെ ആശുപത്രിയിലെത്തിച്ചശേഷം മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കാപ്പിലും പരിസരത്തുമുള്ള സ്ഥിരം കുറ്റവാളികളുടേതുള്‍പ്പെടെ ചിലരുടെ ഫോട്ടോകള്‍ പൊലീസ് ഇവരെ കാണിച്ചെങ്കിലും അക്രമിസംഘത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button