അഹമ്മദാബാദ്: പേരിനൊപ്പം സിംഗ് ചേർത്തതിന് യുവാവിന്റെ മീശ അക്രമികൾ വടിച്ചു. ഗുജറാത്തിലെ ഒബിസി വിഭാഗക്കാരനായ യുവാവിന്റെ മീശ രജപുത്ര വിഭാഗക്കാരാണ് ബലമായി വടിപ്പിച്ചത്. ബനാസ്കന്ത ജില്ലയിലെ മനാക ഗ്രാമക്കാരനായ രഞ്ജിത് ഠാക്കോറാണ് ആക്രമത്തിന് ഇരയായത്.
വിവാഹത്തിനുള്ള ക്ഷണക്കത്തിൽ രഞ്ജിക് ഠാക്കോർ സിംഗ് എന്നു പേര് ചേർത്തതാണു രജപുത്രരെ പ്രകോപിപ്പിച്ചത്. മേയ് 27ന് രജപുത്ര വിഭാഗത്തിൽപ്പെട്ട ഏതാനും പേർ രഞ്ജിത്തിനെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അക്രമ സംഘത്തിലുണ്ടായിരുന്ന നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments