കൊച്ചി: കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഇത്രയും കഴിവുകെട്ട ഒരാളും ആ സ്ഥാനത്തിരുന്നിട്ടില്ലെന്ന് വിഎം സുധീരന്‍. സത്യസന്ധരായ ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കി അഴിമതിക്കാരായ പൊലീസിലെ ‘താപ്പാന’കള്‍ക്ക് വന്‍ പ്രോല്‍സാഹനമാണ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യജീവന് ഒട്ടും വിലയില്ലാത്ത സ്ഥിതിവിശേഷം നിലനില്‍ക്കുന്നു.
ആര്‍ക്കും എന്തും ചെയ്യാനാകും എന്ന അവസ്ഥയില്‍ കേരളം എത്തിച്ചേര്‍ന്നിരിക്കുകയാണ്. ക്വട്ടേഷന്‍ സംഘങ്ങളും ക്രിമിനല്‍ കൂട്ടങ്ങളും കൊലപാതകികളും നാട്ടില്‍ അഴിഞ്ഞാടുകയാണ്. പൊലീസ്-ക്രിമിനല്‍ കൂട്ടുകെട്ട് ഇത്രത്തോളം എത്തിയ ഇതുപോലൊരു സാഹചര്യം മുമ്പെങ്ങും കേരളത്തില്‍ ഉണ്ടായിട്ടില്ല.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം നടക്കുന്നത് മുഖ്യമന്ത്രിയുടെ ദയനീയ ഭരണപരാജയങ്ങളുടെ മധ്യേയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Post Your Comments