കൊച്ചി: ബാങ്ക് ജീവനക്കാര്‍ സമരം ആഹ്വാനം ചെയ്തതിനാല്‍ ഇന്നും നാളെയും രാജ്യത്തുള്ള ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് 48 മണിക്കൂര്‍ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സഹകരണ ബാങ്കുകള്‍ സമരത്തില്‍ പങ്കെടുക്കില്ല. ബാങ്കിങ് രംഗത്തുള്ള ഒന്‍പത് യൂണിയനുകളും അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് എഐബിഒസി അധികൃതര്‍ അറിയിച്ചു.
Post Your Comments