ശ്രീനഗര്‍: തങ്ങളുടെ നിലപാട് കേന്ദ്ര സര്‍ക്കാരിനോട് വ്യക്തമാക്കി കാശ്മീര്‍ വിഘടന വാദി നേതാക്കള്‍. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണ്. എന്നാല്‍ അതിന്‌റെ അജന്‍ഡ സര്‍ക്കാര്‍ വ്യക്തമാക്കുകയും എല്ലാവരെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുകയും വേണം. വിഘടന വാദി നേതാക്കളുമായി ചര്‍ച്ചയാകാമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മിര്‍വായിസ് ഉമര്‍ ഫറൂഖ്, യാസിന്‍ മാലിക്ക് എന്നിവര്‍ ചേര്‍ന്നിറക്കിയ പ്രസ്താവനയിലാണ് സമാധാന ചര്‍ച്ചയ്ക്ക് തയാറാണെന്ന് വെളിപ്പെടുത്തിയത്.
എന്താണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് ഇന്ത്യ പറയട്ടെ. ഓരേ ഭാഷയില്‍ സംസാരിച്ചാല്‍ ഞങ്ങള്‍ സഹകരിക്കാന്‍ തയാറാണ്. ഇന്ന് കശ്മീര്‍ വിഭജിക്കപ്പെട്ട സ്ഥലമാണ്. ഒരു ഭാഗം പാക്കിസ്ഥാന്‌റെ കയ്യിലാണ്. വിവാദത്തിന് പരിഹാരം കാണണമെങ്കില്‍ ചര്‍ച്ച ചെയ്യേണ്ടത് മൂന്നു കൂട്ടരാണ്. ഇന്ത്യ, പാക്കിസ്ഥാന്‍, കശ്മീര്‍ ജനത എന്നിവര്‍ ഒന്നിച്ചിരുന്ന് വേണം ചര്‍ച്ച ചെയ്യാന്‍. അങ്ങനെ പരിഹാരം കാണണം. വ്യക്തതയുള്ള ചര്‍ച്ച കൊണ്ട് മാത്രമേ പ്രയോജനമുള്ളൂവെന്നും നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Post Your Comments