യുവാക്കളെ ആവേശത്തിലാഴ്ത്തി ലിമിറ്റഡ് എഡിഷൻ ക്ലാസിക് 500 പെഗാസുമായി റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തി. ഇന്ത്യയില്‍ 250 എണ്ണം മാത്രം വിപണിയിൽ എത്തുന്ന ക്ലാസിക് 500 പെഗാസസ് മോഡലുകളുടെ വിൽപ്പന ജൂലായ് 10 മുതല്‍ കമ്ബനി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ആയിരം പെഗാസസ് മോഡലുകളാണ് വില്‍പനയ്ക്ക് എത്തുന്നത്.
രണ്ടാംലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പ് സംഘം ഉപയോഗിച്ച ‘ഫ്‌ളയിംങ് ഫ്‌ളീ’ (RE/WD 125) മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പെഗാസസിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒലീവ് ഡ്രാബ് ഗ്രീന്‍, സര്‍വ്വീസ് ബ്രൗണ്‍ എന്നീ രണ്ടു നിറങ്ങലുള്ള ബൈക്കിൽ സര്‍വ്വീസ് ബ്രൗണ്‍ മാത്രമായിരിക്കും ഇന്ത്യയിൽ ലഭ്യമാകുക.
ഡിസൈനിൽ ചില മാറ്റങ്ങൾ ഉള്ളതല്ലാതെ മറ്റു മാറ്റങ്ങൾ ഒന്നും കമ്പനി വരുത്തിയിട്ടില്ല. രണ്ടാം ലോക മഹായുദ്ധകാലത്ത് സേവനമനുഷ്ടിച്ച 250 ബറ്റാലിയന്‍ എയര്‍ബോണ്‍ ലൈറ്റ് കമ്പനിയുടെ സ്മരണാര്‍ത്ഥം ഫ്യുവല്‍ ടാങ്കില്‍ പ്രത്യേക സീരിയര്‍ നമ്പര്‍, പെഗാസസ് ലോഗോ,ബ്ലാക്ക് നിറത്തിലേക്ക് മാറ്റിയ എന്‍ജിന്‍, എക്‌സ്‌ഹോസ്റ്റ്, വീല്‍സ്, ഹാന്‍ഡില്‍ബാര്‍, ഹെഡ്‌ലാംമ്പ് ബെസല്‍ കാന്‍വാസ് പാനിയേഴ്‌സ്, എയര്‍ബോക്‌സ് എന്നിവ പ്രധാന പ്രത്യേകത.
എൻജിനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല. 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിൻ 5,250 rpm ല്‍ 27.2 bhp കരുത്തും 4,000 rpm ല്‍ 41.3 Nm torque ഉം പരമാവധി നൽകുന്നു. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ത്യയ്ക്കും ബ്രിട്ടണിനും പുറമേ അമേരിക്കയിലും ആസ്‌ട്രേലിയയിലും 500 പെഗാസസ് വില്‍പ്പനയ്‌ക്കെത്തും. ബ്രിട്ടണില്‍ പെഗാസസിന് 999 ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 4.56 ലക്ഷം രൂപ) പ്രതീക്ഷിക്കുമ്പോൾ ഇന്ത്യയിൽ ഏകദേശം രണ്ടു ലക്ഷത്തിന് മുകളിൽ വില പ്രതീക്ഷിക്കാം.
Post Your Comments