Kerala

മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ വിടുവായത്തം പറയുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി സെക്രട്ടറിയല്ലെന്ന കാര്യം അദ്ദേഹം മറന്നുപോകുന്നു. കഴിവ്കേടു മറച്ചു വെക്കാനാണ് പ്രതിപക്ഷത്തെ കുറ്റം പറയുന്നത്. മുഖ്യമന്ത്രിയാണ് നാടിനെ അപമാനിക്കുന്നത് അല്ലാതെ മാധ്യമങ്ങളല്ല. കെവിനുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമങ്ങളാണ് പൊലീസിന്റെ വീഴ്ച പുറത്ത് കൊണ്ടുവന്നത്. ഇലെങ്കില്‍ അത് സാധാരണ മരണമായി മാറിയേനെ. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷവും മാധ്യമങ്ങളുമാണ്. അതിനാൽ ഇതൊക്കെ ചെയ്യുന്ന താനാണോ വിടുവായത്തം പറയുന്നത്. മുഖ്യമന്ത്രിയല്ല മഹാരാജാവായാലും താന്‍ പറയാനുള്ളത് പറയും. അത് പറയേണ്ടത് പ്രതിപക്ഷ നേതാവെന്ന തന്റെ ഉത്തരവാദിത്തമാണ്. അത് ഞാന്‍ ചെയ്യുക തന്നെ ചെയ്യും. ചെന്നിത്തല പ്രതികരിച്ചു.

Also read : വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ഡിസ്‌കസ് ത്രോ താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button