അടൂര്‍: ഭാര്യയുടെ കാമുകനെന്നാരോപിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. പത്തനംതിട്ട അടൂരിൽ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഏനാത്ത് സ്വദേശിയായ യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കുകയായിരുന്നു. ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം.
Read Also: കഠാരകള്ക്കിടയില് ഊളിയിട്ട വിജയന് മൈക്കും പേനയും കണ്ട് പേടിക്കില്ല; അഡ്വ. ജയശങ്കര്‍
സംഘത്തിലുണ്ടായിരുന്ന ഒരാളുടെ സഹോദരനെയും സുഹൃത്തിനേയും പോലീസ് പിടികൂടി. പ്രതിയായ യുവതിയുടെ ഭര്‍ത്താവ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments