ഉപതിരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് റീപോളിങ് നടത്താന്‍ നീക്കം. ഇതോടെ ആയിരക്കണക്കിനാളുകള്‍ക്കാണ് വീണ്ടും പോളിങ് ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ എത്തേണ്ടത്.
ഉത്തര്‍പ്രദേശിലെ കെയ്‌റാനയിലെ 73 ബൂത്തുകളിലും മഹാരാഷ്ട്രയിലെ 49 ബൂത്തുകളിലുമാണ് റീപോളിങ് നടത്താന്‍ തീരുമാനമായത്. രണ്ട് സ്ഥലത്തും ഉപയോഗിച്ച വോട്ടിങ്ങ് യന്ത്രത്തിലെ 10 ശതമാനത്തിലധികവും കേടായതാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിനാല്‍ തന്നെ വോട്ട് ചെയ്യാനെത്തിയവര്‍ ദീര്‍ഘ നേരം കാത്തിരുന്നെന്നും പിന്നീട് തിരിച്ചു പോയെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
Post Your Comments