ന്യൂഡല്‍ഹി: ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം. മുപ്പതുകാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ഗസ്റ്റ്ഹൗസില്‍ വച്ചാണ് സംഭവം. തിങ്കളാഴ്ച രാത്രി 11ന് ഗുഡ്ഗാവിലെ ഷോപ്പിംഗ് മാളില്‍ നിന്ന് പുറത്തെത്തിയ ശേഷം ഓട്ടോ കാത്ത് നില്‍ക്കവെ പ്രതികള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. എന്നാല്‍ യുവതി ഇത് നിരസിച്ചു. പിന്നാലെ പ്രതികള്‍ യുവതിയെ ബലമായി കാറില്‍ കയറ്റുകയും ഗസ്റ്റ്ഹൗസിലേക്ക് കടത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
also read: പന്ത്രണ്ടു പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന് ആരോപണം: യുവതിക്ക് പിന്നീട് സംഭവിച്ചത്
ഗസ്റ്റ്ഹൗസിൽ എത്തിച്ച ശേഷം മണിക്കൂറുകളോളം പെൺകുട്ടിയെ പ്രതികൾ പീഡനത്തിനിരയാക്കി. ശേഷം മുറിയിൽ പൂട്ടിയിട്ട് മടങ്ങി. പെൺകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ ഗസ്റ്റ്ഹൗസിലെ പാചകക്കാരനാണ് പെൺകുട്ടിയെ തുറന്നുവിട്ടത്. യുവതി ഇവിടെ നിന്ന് രക്ഷപ്പെടുന്നത് സംഘത്തിലെ ഒരാള്‍ തടഞ്ഞു. ഇയാളെ ഇരിമ്പുവടികൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ 4.30 ന് പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ധരിപ്പിക്കുകയും പരാതി നല്‍കുകയും ചെയ്തു.
Post Your Comments