ജിദ്ദ: ജിദ്ദയിൽ പുതിയ കിംഗ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർപോർട്ട് (കെഎഐഐഎ) പ്രവർത്തനം ആരംഭിച്ചു. അല്‍ഖുറയ്യാത്തില്‍ നിന്നുള്ള വിമാനമാണ് ആദ്യമായി വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. 2019 ന്റെ തുടക്കത്തോടെ വിമാനത്താവളത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കും.
ALSO READ: ജിദ്ദയിൽ സ്ഫോടനം
മെയ് 29 മുതൽ ആരംഭിച്ച ആദ്യ പരീക്ഷണഘട്ട പ്രവർത്തനത്തിന്റെ ആദ്യ ആഴ്ചയിൽ രണ്ട് ഗേറ്റ് മാത്രമായിരിക്കും തുറക്കുക. രണ്ടാമത്തെ ആഴ്ചയിൽ ആറ് ഗേറ്റുകൾ തുറന്നു പ്രവർത്തിക്കും. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് മൂന്നാംഘട്ടം. ഈ ഘട്ടത്തില്‍ മുഴുവന്‍ ആഭ്യന്തര വിമാനങ്ങളുടെയും സർവീസ് ആരംഭിക്കും. വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വര്‍ഷത്തില്‍ 100 ദശലക്ഷം യാത്രക്കാരെ സ്വീകരിക്കാന്‍ കഴിയും.
Post Your Comments