
കെവിന്റെ മരണം ഒരൊറ്റപ്പെട്ട സംഭവമായി പരിണമിക്കില്ലെന്ന സൂചനയുമായി മറ്റൊരു പ്രണയം കൂടി. ജീവന് സംരക്ഷണം നല്‍കണമെന്നും വിവാഹം നടത്തിത്തരണമെന്നും ആവശ്യപ്പെട്ട് കമിതാക്കള്‍ എറണാകുളം തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തി. വീട്ടുതടങ്കലില്‍ ആയിരുന്ന യുവതിയുമായി യുവാവ് നാടുവിടുകയായിരുന്നു.
ഇവരുടെ വിവാഹം തടയുന്നതിനായി യുവതിയുടെ തിരിച്ചറിയില്‍ രേഖയുള്‍പ്പെടെയുള്ളവ ബന്ധുക്കള്‍ തടഞ്ഞുവെച്ചെന്നും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും കമിതാക്കള്‍ ആരോപിക്കുന്നു. ചിലര്‍ നേരിട്ട് യുവാവിന്റെ വീട്ടിലെത്തി വധഭീഷണി മുഴക്കിയതായും ഇവര്‍ പറഞ്ഞു.
പ്രണയ വിവാഹത്തിന് ഒരുങ്ങിയ പത്തനംതിട്ട സ്വദേശിയ്ക്കാണ് ഇക്കുറി കാമുകിയുടെ ബന്ധുക്കളില്‍ നിന്ന് വധഭീഷണി ലഭിച്ചത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയും പത്തനംതിട്ട എരുമേലി സ്വദേശിയുമായ യുവാവുമാണ് സംരക്ഷണം ആവശ്യപ്പെട്ട് സ്‌റ്റേഷനിലെത്തിയത്. വനിതാ സെല്ലില്‍ പരാതി നല്‍കിയ ശേഷം യുവാവിന്റെ ബന്ധുക്കള്‍ക്ക് ഒപ്പമാണ് ഇരുവരും ചൊവ്വാഴ്ച തൃക്കാക്കര സ്റ്റേഷനിലെത്തിയത്.
Post Your Comments