ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാല്‍വിയ നഗറിലെ ഗോഡൗണില്‍ തീപിടുത്തം. ഇന്നലെ വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ പതിനേഴു മണിക്കൂറുകളിലായി അഗ്നിശമന സേനയുടെ നടത്തിയ പ്രവർത്തനംകൊണ്ട് തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തുടർന്ന് വ്യോമസേനയുടെ സഹായം തേടി തീ നിയന്ത്രണ വിധേയമാക്കികൊണ്ടിരിക്കുകയാണ്.
ഗോഡൗണിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് പോലീസ് കരുതുന്നത്. ഈ ട്രക്കില്‍ റബര്‍ ലോഡ് ചെയ്തിരിക്കുകയായിരുന്നു. ശക്തമായ കാറ്റില്‍ തീ ആളിപ്പടര്‍ന്നു. പ്ലാസ്റ്റിക്കും അസംസ്കൃത വസ്തുക്കളും ശേഖരിച്ചിരുന്ന ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. പ്രദേശത്ത് സ്കൂളും ജിംനേഷ്യവും അടക്കം 13 കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ഇവിടെനിന്നും ആളുകളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റര്‍ കെട്ടിടത്തിനു മുകളിലൂടെ പറന്ന് വെള്ളം ഒഴിച്ച് തീയണക്കാനുള്ള ശ്രമത്തിലാണ്. പ്രദേശത്തെ വീടുകളിലേക്കും സ്കൂളിലേക്കും തീപടരാതിരിക്കാന്‍ രാത്രി മുഴുവനും അഗ്നിശമനസേന പ്രവര്‍ത്തിക്കുകയായിരുന്നു. 80 ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്തുണ്ടായിരുന്നത്. എന്നാല്‍ തീ നിയന്ത്രണ വിധേയമാക്കാനായില്ല. ഡൽഹിയിൽ അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ അഗ്നിബാധയാണിത്.
Post Your Comments