ന്യുഡല്‍ഹി: എയര്‍സെല്‍-മാര്‍ക്‌സിസ് കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് മരവിപ്പിച്ച് കോടതി. തനിക്ക് അറസ്റ്റില്‍ നിന്നും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ചിദംബരം ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ജൂണ്‍ അഞ്ച് വരെ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റില്‍ നിന്നും ചിദംബരത്തിനെതിരെ നടപടി പാടില്ലെന്നും അറസ്റ്റ് ചെയ്യരുതെന്നുമാണ് കോടതി ഉത്തരവ്.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബലാണ് ചിദംബരത്തിനായി കോടതിയില്‍ ഹാജരായത്. ഐഎന്‍എക്‌സ് മീഡിയ എന്ന സ്ഥാപനത്തിന് വിദേശ നിക്ഷേപം കിട്ടുന്നതിന് ചിദംബരം മന്ത്രിയായിരിക്കെ മകന്‍ കാര്‍ത്തി ഇടപെട്ടെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ കാര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments