Gulf

പുണ്യനാളുകളില്‍ ഈ രാജ്യം പത്ത് പ്രവാസികള്‍ക്ക് നല്‍കിയത് വധശിക്ഷയില്‍ നിന്നും മോചനം

പുണ്യനാളുകളില്‍ പത്ത് പ്രവാസികള്‍ക്ക് വധശിക്ഷയില്‍ നിന്നും മോചനം നല്‍കി ഈ ഗള്‍ഫ് രാജ്യം. റമദാന്‍ പ്രമാണിച്ചാണ് പത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വധശിക്ഷയില്‍ നിന്നും മോചനം നല്‍കിയത്. ജൂലൈ 12, 2015 ന് പാകിസ്താനിയെ കൊലപ്പെടുത്തിയ കേസിലാണ് പഞ്ചാബ് സ്വദേശികളായ ചാന്ദ്പൂര്‍ സിംഗ്, കല്‍വീന്ദര്‍ സിംഗ്, ബല്‍വീന്ദര്‍ സിംഗ്, ധരംവീര്‍ സിംഗ്, ഹരിജിന്ദര്‍ സിംഗ്, തര്‍സീം സിംഗ്, ഗുരുപ്രീത് സിംഗ്, ജാഗിത് സിംഗ് എന്നിവര്‍ക്ക് യുഎഇയില്‍ വധ ശിക്ഷയ്ക്ക് വിധിച്ചത്.

എന്നാല്‍ എന്‍ജിഒ സാര്‍ബത്ത് ദാ ബാലയുടെ ചെയര്‍മാന്‍ എസ്പിഎസ് ഒബ്‌റോയി മരിച്ച പാക്കിസ്ഥാനിയുടെ കുടുംബത്തിന് 200,000 ദിര്‍ഹം വീതം പാരിതോഷ്‌കമായി നല്‍കിയത്. തുടര്‍ന്ന് തങ്ങള്‍ക്ക് കേസില്ലെന്ന് കുടുംബം അറിയിച്ചതോടെ യുഎഇ കോടതി അവരുടെ ശിക്ഷയില്‍ ഇളവ് വരുത്തുകയും 2020ല്‍ മോചിതരാക്കാമെന്ന് വിധിക്കുകയുമായിരുന്നു.

അതേസമയം റമദാന്‍ മാസം ആയതോടെ അവരെ അടുത്ത ആഴ്ച തന്നെ വിട്ടയക്കാമെന്ന് കോടതി വിധിക്കുകയായിരുന്നു. ആറ് തടവുകാരെ വിട്ടയയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ അല്‍ ഐന്‍ കോടതി ബാക്കിയുള്ള നാല് പേരുടെ ക്ലിയറന്‍സ് പേപ്പറുകള്‍ അടുത്ത ആഴ്ച ശരിയാക്കും. അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ താല്‍ക്കാലിക പാസ്‌പോര്‍ട്ടുകളും ടിക്കറ്റുകളും നടക്കുന്നുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം അവര്‍ക്ക് ഇന്ത്യയിലേക്ക് യാത്രചെയ്യാന്‍ സാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button