
ന്യൂഡല്‍ഹി: രാജ്യത്ത് ശക്തമായ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 40 ആയി. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മിന്നലേറ്റ് ഉത്തര്‍പ്രദേശില്‍ 10 പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഝാര്‍ഖണ്ഡില്‍ ശക്തമായ കാറ്റിനെയും ഇടിയേയും തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 13 പേര്‍ മരിച്ചു. നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബാരബന്‍കി, ഗോരഖ്പുര്‍, കുഷിനഗര്‍, അസംഗഡ് എന്നീ ജില്ലകളില്‍ ശക്തമായ മഴയും ഇടിമിന്നലും തുടർന്നുകൊണ്ടിരിക്കുകയാണ്. മണിക്കൂറില്‍ 50 മുതല്‍ 70 വരെ കിലോമീറ്റര്‍ വേഗതയുള്ള കാറ്റാണ് ബിഹാറില്‍ വീശുന്നത്.
Post Your Comments