Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

തിരുവനന്തപുരം: കോട്ടയത്ത് പ്രണയ വിവാഹത്തെത്തുടര്‍ന്ന് നവവരനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്‍വശത്തെ റോഡ് ഉപരോധിച്ച്‌ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു.

തുടര്‍ന്ന് റോഡ് ഉപരോധിച്ച്‌ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഇതിനിടെ സെക്രട്ടേറിയറ്റില്‍ നിന്നും പുറത്തേക്ക് മുഖ്യമന്ത്രി വരുന്നതറിഞ്ഞ് ഒരു സംഘം പ്രവര്‍ത്തകര്‍ നബാര്‍ഡിന് മുന്‍വശം നിലയുറപ്പിച്ച്‌ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാട്ടിയ നാല് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത് പൊലീസുമായി ഉന്തും തള്ളിനുമിടയാക്കി.

എ.സി സുനീഷ് ബാബുവുയുമായി നടത്തിയ അനുരഞ്ജനചര്‍ച്ചയില്‍ ഉപരോധം അവസാനിപ്പിച്ചു. നേമം ഷജീര്‍, ഫിറോസ്, വിപിന്‍, അരുണ്‍.എസ്.പി എന്നിവരെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റ് ചെയ്‌തു. വിന്‍സന്റെ എം.എല്‍.എ, ഡി.സി.സി സെക്രട്ടറിമാരായ വിപിന്‍ ജോസ്, ഹരിദാസ് എന്നിവര്‍ ഇവരെ ജയിലില്‍ സന്ദര്‍ശിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസ്ഥാന ഭാരവാഹികളായ എസ്.എം. ബാലു, ജി. ലീന, എന്‍.എസ്. നുസൂര്‍, എം. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button