Gulf

ദീർഘകാല പ്രവാസികൾക്ക്‌ ഖത്തറിൽ സ്‌ഥിരതാമസാനുമതി നൽകുന്നത് സംബന്ധിച്ചുള്ള പുതിയ തീരുമാനമിങ്ങനെ

ദോഹ: ദീർഘകാല പ്രവാസികൾക്ക്‌ ഖത്തറിൽ സ്‌ഥിരതാമസാനുമതി നൽകുന്നതിനുള്ള കരടുനിയമത്തിന് ശൂറ കൗൺസിലിന്റെ അംഗീകാരം. വിശദപഠനത്തിനും ചർച്ചകൾക്കും ശേഷമാണ്‌ അംഗീകാരം നൽകിയിരിക്കുന്നത്. ഖത്തറിനു മികച്ച സേവനം നൽകിയവർക്കും ദേശീയ സമ്പദ്‌വ്യവസ്‌ഥയ്‌ക്കു മികച്ച സംഭാവന നൽകിയവർക്കും ഭാവിയിലും സേവനം ആവശ്യമായി വരുന്ന വിദഗ്‌ധർക്കും മാത്രമാണ് സ്ഥിര താമസാനുമതി ലഭ്യമാകുക.

Read Also: കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ വൃന്ദ കാരാട്ട്

സ്‌ഥിരതാമസാനുമതി ആർക്കൊക്കെ നൽകണമെന്നകാര്യത്തിൽ തീരുമാനമെടുക്കാൻ ആഭ്യന്തരമന്ത്രാലയത്തിനു കീഴിൽ ഒരു സ്‌ഥിരം സമിതി രൂപീകരിക്കണമെന്നും കരടു നിയമം അനുശാസിക്കുന്നു. ദീർഘകാല പ്രവാസികൾക്കു ഖത്തറിൽ സ്‌ഥിരതാമസാനുമതി നൽകാൻ കരടുനിയമം തയാറാക്കാൻ അമീർ ഷെയ്‌ഖ്‌ തമീം ബിൻ ഹമദ്‌ അൽതാനിയാണ്‌ കഴിഞ്ഞവർഷം മന്ത്രിസഭയ്ക്കു നിർദേശം നൽകിയത്‌. അതേസമയം ഖത്തറിലെ തിരഞ്ഞെടുത്ത മേഖലകളിൽ കെട്ടിടങ്ങളും വസ്‌തുവകകളും വാങ്ങാനുള്ള കരടുനിയമം ശൂറ കൗൺസിലിന്റെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button