കോട്ടയം•പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയായ നീനുവിന്റെ പിതാവിനെയും പോലീസ് പ്രതിചേര്‍ത്തു. കേസില്‍ ആകെ 14 പ്രതികള്‍ ഉണ്ടെന്ന്‍ അന്വേഷണ സംഘ തലവന്‍ വിജയ് സക്കാറെ പറഞ്ഞു. കസ്റ്റഡിയില്‍ ഉള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഷിനുവിനായുള്ള തെരച്ചില്‍ തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചതായും എസ്.ഐയെ കേസില്‍ പ്രതി ചേര്‍ക്കാന്‍ നിലവില്‍ തെളിവുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. 2.30 വരെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം മൂന്ന് മണിയോടെ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
Post Your Comments