Kerala

സംസ്ഥാനത്തെ ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ധന നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തിന്റെ ഒരു ഭാഗം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതോടെയാണിത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകും. വ്യാഴാഴ്ച മുതല്‍ നികുതിയിളവോടു കൂടിയ വില കേരളത്തില്‍ പ്രാബല്യത്തില്‍ വരും. നികുതിയില്‍ എത്ര ഇളവു നല്‍കണമെന്ന കാര്യം മന്ത്രിസഭ തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു.

നേരത്തേ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇന്ധന നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബില്‍ യഥാക്രമം 35.35%, 16.88%. കേരളത്തില്‍ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതിയിനത്തില്‍ ഈടാക്കുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ സംസ്ഥാനം ഒരു രൂപയോളം കുറയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പെട്രോള്‍- ഡീസല്‍ വില വര്‍ധനയെ തുടര്‍ന്നു സംസ്ഥാനത്തിനു ലഭിച്ചിരുന്ന അധിക നികുതി വരുമാനം ഉപേക്ഷിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും നേരിയ കുറവു മാത്രം വരുത്തിയാല്‍ മതിയെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു ഒരു രൂപയോളം കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button