Kerala

യുഎസിൽ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : യുഎസിൽ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ അറ്റ്ലാന്റയിൽ മക്കളുമൊത്തു വിനോദയാത്രയ്ക്കു പോകുമ്പോഴായിരുന്നു സംഭവം.തിരുവനന്തപുരം സ്വദേശിയായ ആൻസി ജോസ് (43) ആണ് മരിച്ചത്. അറ്റ്ലാന്റയിലെ ബയോ ഐവിടി കമ്പനിയിൽ ഏഷ്യ റീജിയൻ ബിസിനസ് ആൻഡ് മാർക്കറ്റിങ് അനലിസ്റ്റാണ് ആൻസി.

ഇവർ സ‍ഞ്ചരിച്ച കാർ ട്രെയിലർ ലോറിക്കു പിന്നിലിടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന മകൾ നവോമി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. മറ്റു മക്കളായ അന, ഇവ എന്നിവർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ന്യൂയോർക്കിലെ ലോങ് ഐലൻഡ് യൂണിവേഴ്സിറ്റിയിൽ വെബ് ഡെവലപ്പ്മെന്റ് വിഭാഗം ഡയറക്ടായ എറണാകുളം കടവന്ത്ര വില്ലോത്ത് വിനോദിന്റെ ഭാര്യയായ ആൻസി കഴിഞ്ഞ 24ന് പുലർച്ചെ അറ്റ്ലാന്റയിലെ താമസ സ്ഥലത്തു നിന്ന് മക്കളുമൊത്ത് സൗത്ത് കാരലിനയിലെ ബീച്ചിലേക്ക് കാർ ഓടിച്ചു പോകുമ്പോൾ അഗസ്തയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ആൻസി സംഭവ സ്ഥലത്തു തന്നെ മരിച്ചു.‌ ആൻസിയുടെ ‌സംസ്ക്കാരം ശനിയാഴ്ച അമേരിക്കൻ സമയം രാവിലെ 10ന് അറ്റ്ലാന്റയിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button