കോട്ടയം•പ്രണയിച്ച് വിവാഹം കഴിച്ച കെവിന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയില്‍ യു.ഡി.എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നേരത്തെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
ശനിയാഴ്ചയാണ് വീട് ആക്രമിച്ച് കെവിനെ ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് കെവിന്റെയും തെന്മല സ്വദേശി നീനുവിന്റെയും വിവാഹം കഴിഞ്ഞിരുന്നു. താഴന്ന ജാതിയിലുള്ള ക്രിസ്ത്യന്‍ യുവാവുമായുള്ള വിവാഹത്തില്‍ നീനുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. തന്റെ സഹോദരനാണ് കെവിനെ തട്ടികൊണ്ട് പോയതെന്ന് കാണിച്ച് ഭാര്യ നീനു പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഗാന്ധിനഗര്‍ പോലീസ് പരാതി അവഗണിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ പുനലൂരില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments