KeralaLatest News

വെഞ്ഞാറമൂട് കൊലപാതകം: കോൺഗ്രസ് ഓഫീസ് തീയിട്ടു, നാളെ യുഡിഎഫ് ഹര്‍ത്താല്‍

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വട്ടിയൂര്‍ക്കാവില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു.

വെമ്പായം : വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് തീയിട്ട് നശിപ്പിച്ചു. വെഞ്ഞാറമൂട്ടില്‍ നടന്ന ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് വെമ്പായം, കന്യാകുളങ്ങര മേഖലയില്‍ കോണ്‍ഗ്രസ്‌ ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച്‌ നാളെ വെമ്പായം ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം.

ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിന്‍ മുഖം ബ്രാഞ്ച് മെമ്ബര്‍ ഹക്ക് മുഹമ്മദ് (25) എന്നിവരാണ് മരിച്ചത്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്‌ഐയും സിപിഎമ്മും നേരത്തെ ആരോപിച്ചിരുന്നു. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ്‌എഫ്‌ഐ തേമ്ബാമൂട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നല്‍കി.

സഹിന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അതേസമയം  ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വട്ടിയൂര്‍ക്കാവില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.വെഞ്ഞാറമ്മൂട് രണ്ട് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ. പ്രകടനം നടത്തിയത്. ഇതിനിടയിലാണ് വട്ടിയൂര്‍ക്കാവ് ജങ്ഷനിലെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തത്.

ഓഫീസ് വാതിലിലെ തകരഷീറ്റ് തകര്‍ത്ത് അതു വഴി അകത്ത് കയറിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓഫീസിനകത്തെ സാധനങ്ങളും മഹാത്മാഗാന്ധിയുടെ ചിത്രം ഉള്‍പ്പെടെ തകര്‍ത്തതായും ഡി.സി.സി. അംഗം കാച്ചാണി സനില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button