Kerala

സംശയാസ്പദമായ സാഹചര്യത്തില്‍ വീട്ടമ്മയുടെ മരണം : ദുരൂഹത

ആലപ്പുഴ: വീട്ടമ്മ വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. ചാരുംമൂട് പാലമേല്‍ മറ്റപ്പള്ളി ആദര്‍ശ് ഭവനത്തില്‍ സുനിലിന്റെ ഭാര്യ അമ്പിളിയെ (38) യാണ് ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ അമ്പിളിയും ഭര്‍ത്താവ് സുനിലും തമ്മില്‍ വാക്കേറ്റം നടന്നതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്നാണ് അമ്പിളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നൂറനാട് പൊലീസ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചതിനെ തുടര്‍ന്ന് സുനിലിനെ കസ്റ്റഡിയിലെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button