മോമോസ് വേണമെന്ന് പറഞ്ഞ മകനോട് അച്ഛന്റെ കണ്ണില്ലാത്ത ക്രൂരത. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മോമോസ് വാങ്ങിത്തരണമെന്ന് കരഞ്ഞതിനെ തുടര്‍ന്ന് അച്ഛന്‍ സഞ്ജയ് ആല്‍വി ആറുവയസുകാരനായ മകനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും കുട്ടി വാശിപിടിച്ചതിനെ തുടര്‍ന്ന് മദ്യ ലഹരിയിലായിരുന്നു ഇയാള്‍ കുട്ടിയെ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി.
ഡല്‍ഹിയിലെ ആഗ്രയിലാണ് സംഭവം. മോമോസ് വേണമെന്ന് പറഞ്ഞ് മകന്‍ കരഞ്ഞത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് അച്ഛന്‍ പൊലീസിന് മൊഴി നല്‍കി. ഞായറാഴ്ച ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം കനാലില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് സഞ്ജയ് ആല്‍വിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ ഇയാള്‍ മുത്തശിയോടൊപ്പമാണ് താമസിച്ചിരുന്നത്. മരിച്ച മകനെ കൂടാതെ ഇയാള്‍ക്ക് രണ്ട് മക്കള്‍ കൂടിയുണ്ട്. 2004ലായിരുന്നു സോനിപത് സ്വദേശിയായ സ്ത്രീയുമായി ഇയാളുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഭാര്യ 2013 മുതല്‍ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.
Post Your Comments