ന്യൂഡൽഹി: താന്‍ ഉടന്‍ തന്നെ തിരിച്ചുവരുമെന്നും ബിജെപി ട്രോളന്മാര് അസ്വസ്ഥരാകരുതെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കായി വിദേശത്തേക്ക് പോകുന്ന സോണിയാ ഗാന്ധിയെ അനുഗമിച്ച് രാഹുല്‍ ഗാന്ധിയും വിദേശത്തേക്ക് പോകുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ട്വീറ്റ്. സോണിയാജിയുടെ വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കായി ഞാൻ കുറച്ചു ദിവസം ഇന്ത്യയ്ക്ക് പുറത്തു പോവുകയാണ്. സോഷ്യല്‍ മീഡിയയിലെ ബിജെപി ട്രോള്‍ ആര്‍മിയിലെ എന്റെ സുഹൃത്തുക്കളോട്, നിങ്ങള്‍ അസ്വസ്ഥരാകരുത്. ഞാന്‍ ഉടന്‍ തിരിച്ചുവരും എന്നിങ്ങനെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
Will be out of India for a few days, accompanying Sonia ji to her annual medical check up.
To my friends in the BJP social media troll army: don’t get too worked up…I’ll be back soon!
— Rahul Gandhi (@RahulGandhi) May 27, 2018
Post Your Comments