India

ജനങ്ങളോടല്ല കോൺഗ്രസിനോടാണ് തന്റെ കടപ്പാടെന്ന് കർണാടക മുഖ്യമന്തി കുമാരസ്വാമി

ബംഗളൂരു: കർഷക വായ്പകൾ എഴുതിതള്ളണമെന്ന ബിജെപിയുടെ സമ്മർദത്തിനൊടുവിൽ, തനിക്ക് 6.5 കോടി ജനങ്ങളോടല്ല കോൺഗ്രസിനോടാണ് കടപ്പാടെന്ന് കർണാടക മുഖ്യമന്തി കുമാരസ്വാമി.
കാർഷിക വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. എന്നാൽ അതിനായി ഒരാഴ്ച സമയം ആവശ്യമാണ്. കാബിനറ്റ് വിപുലീകരണത്തിനുശേഷം മാത്രമേ വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയു. വായ്പ എഴുതിത്തള്ളുന്നതിന് മുൻപ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി പഠിക്കേണ്ടതുണ്ട്.

also read: കുമാരസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും

ഉചിതമായ തീരുമാനം സർക്കാർ എടുക്കുന്നതിന് മുൻപ് കർഷകർ തെറ്റായ തീരുമാനങ്ങൾ എടുക്കരുതെന്നും, ബിജെപി നേതാക്കൾ കർഷകരെ കുത്തിത്തിരിക്കരുതെന്നും കുമാരസ്വാമി പറഞ്ഞു. അധികാരത്തിൽ എത്തി ദിവസങ്ങൾ പിന്നിട്ടിട്ടും കർഷക വായ്പ എഴുതിത്തള്ളാത്തതിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇന്ന് വൈകുന്നേരം കർണാടക മുഖ്യമന്ത്രി കുമാരസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button