ബെംഗളൂരു•കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രധാനമന്ത്രി മന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയില്‍ തിങ്കളാഴ്ച വൈകുന്നേരം കൂടിക്കാഴ്ച നടത്തും.
മെയ് 23 ന് ജനതാദള്‍ സെക്കുലര്‍-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കുമാരസ്വാമി മോദിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
നമ്മുടെ ഫെഡറല്‍ വ്യവസ്ഥയില്‍, ഏതൊരു സംസ്ഥാനത്തെയും പുതുതായി ചുമതലയേല്‍ക്കുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന പതിവ് ഉണ്ടെന്നും അതനുസരിച്ചാണ് കൂടിക്കാഴ്ചയെന്നും കുമാരസ്വാമി ബെംഗളൂരുവില്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലേക്ക് പറക്കുന്ന കുമാരസ്വാമി ഉച്ചയ്ക്ക് ശേഷം രാജ്ഘട്ട് സന്ദര്‍ശിച്ച് മഹാത്മാഗാന്ധിയ്ക്ക് ആദരവ് അര്‍പ്പിക്കും. തുടര്‍ന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കേന്ദ്ര കല്‍ക്കരി മന്ത്രി പിയൂഷ് ഗോയലുമായും കൂടിക്കാഴ്ച നടത്തും.
മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് സാധ്യതയില്ലെന്ന് വ്യക്തമാക്കിയ കുമാരസ്വാമി തിങ്കളാഴ്ച രാത്രി തന്നെ ബെംഗളൂരുവിലേക്ക് മടങ്ങും.
Post Your Comments