KeralaLatest News

കുമ്മനം ഗവര്‍ണറായി നാളെ ചുമതലയേല്‍ക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാം ഗവര്‍ണറായി ചുമതലയേക്കും. നാളെ രാവിലെ 11.15നാണ് കുമ്മനത്തിന്റെ സത്യപ്രതിജ്ഞ. രണ്ട് ദിവസം മുമ്പാണ് കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കിയത്.

അതേസമയം മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു . ഇക്കാര്യം കേന്ദ്രനേതാക്കളെ നേരില്‍ കണ്ട് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സ്ഥാനവും മോഹിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു.

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും പദവികള്‍ ആഗ്രഹിച്ചിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കിയെങ്കിലും തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിന്റേത്. കേരളത്തിലെ ബി.ജെ.പി അദ്ധ്യക്ഷനെ അടുത്ത് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button