ഐസോൾ: ദേശിയ ഗാനമായ വന്ദേമാതരം പാടി ഹൃദയങ്ങള്‍ കീഴടക്കി നാല് വയസ്സുകാരി. എസ്തര്‍ നാംതേ എന്ന മിസോറാം സ്വദേശിയായ മിടുക്കിയാണ് ജന ഹൃദയങ്ങളെ കീഴടക്കിയത്. ‘മാ.. തുച്ഛേ സലാം..വന്ദേമാതരം’ എന്ന് പാടി അഭിനയിച്ച എസ്തറിന്റെ വിഡിയോ ഇതിനോടകം ഏറെ വൈറലായിക്കഴിഞ്ഞു. എന്നാൽ മിസോറാം മുഖ്യമന്ത്രിയാണ് വിഡിയോ ആദ്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. സാക്ഷാല്‍ റഹ്മാന്‍ തന്നെ വിഡിയോ ഏറ്റെടുത്തതോടെ എസ്തര്‍ ശ്രദ്ധനേടി. പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദനമറിയിച്ചത്.
Adorable and admirable! Proud of Esther Hnamte for this rendition. https://t.co/wQjiK3NOY0
— Narendra Modi (@narendramodi) October 31, 2020
എന്നാൽ അതിമനോഹരമെന്ന് പ്രശംസിച്ചാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനോടകം തന്നെ അഞ്ചര ലക്ഷത്തോളം ആളുകളാണ് യൂട്യൂബില്‍ മാത്രം വിഡിയോ കണ്ടിരിക്കുന്നത്. അരലക്ഷത്തോളം പേര്‍ ട്വിറ്ററിലും വിഡിയോ കണ്ടിട്ടുണ്ട്. പ്രിയപ്പെട്ട സഹോദരി , സഹോദരന്‍മാരെ ഇന്ത്യാക്കാരാണെന്നതില്‍ അഭിമാനിക്കൂ. ഇന്ത്യ സ്നേഹത്തിന്റെയും കരുതലിന്റെയും രാജ്യമാണ്. പലതരം ഭാഷകളും ജീവിത രീതികളും സംസ്കാരങ്ങളും ചേര്‍ന്നതാണ്. എല്ലാ വൈവിധ്യങ്ങളോടെയും മാതൃഭൂമിയുടെ നല്ല മക്കളായി ഒരുമയോടെ നില്‍ക്കാമെന്ന സന്ദേശമാണ് യൂട്യൂബില്‍ വിഡിയോയ്ക്കൊപ്പം പങ്കുവച്ചിരിക്കുന്നത്. 76,000ത്തിലധികം സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് ഈ കൊച്ചുമിടുക്കിയുടേത്. വിഡിയോ പുറത്തുവിട്ടതിന് പിന്നാലെ ചാനലിലേക്കെത്തുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്.
Post Your Comments