![Kevin01](/wp-content/uploads/2018/05/Kevin01.png)
അഞ്ചല്‍•കോട്ടയം മന്നാനത്ത് നിന്ന് നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായതായി സൂചന. കെവിനേ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ട ഇഷാന്‍ എന്നയാളെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. കേസിൽ കെവിന്റെ ഭാര്യാസഹോദരന്‍ ഷാനു അടക്കം പത്ത് പ്രതികള്‍ ഉണ്ടെന്നാണ് സൂചന. ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം.
ഇന്ന് രാവിലെയാണ് കൊല്ലം പുനലൂരിന് സമീപം ചാലിയേക്കര തോട്ടില്‍ കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയ കാറുകളില്‍ ഒന്ന് കഴിഞ്ഞ ദിവസം തെന്മലയില്‍ നിന്ന് കണ്ടെടുത്തിരുന്നു.
ശനിയാഴ്ചയാണ് വീട് ആക്രമിച്ച് കെവിനെ ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. ഏറ്റുമാനൂർ രജിസ്ട്രാർ ഓഫീസിൽ വെച്ച് കെവിന്റെയും തെന്മല സ്വദേശി നീനുവിന്റെയും വിവാഹം കഴിഞ്ഞിരുന്നു. തന്റെ സഹോദരനാണ് കെവിനെ തട്ടികൊണ്ട് പോയതെന്ന് കാണിച്ച് ഭാര്യ നീനു പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ ഗാന്ധിനഗര്‍ പോലീസ് പരാതി അവഗണിക്കുകയായിരുന്നു.
Post Your Comments