തിരുവനന്തപുരം: കെവിൻ പി ജോസഫിന്റെ ദുരഭിമാനകൊലയിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും യുവമോർച്ച സംസ്ഥാന സെക്രട്ടറി രാഗേന്ദു ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിന്റെ പിടുപ്പുകേടാണ് കേരളത്തിൽ ഇത്തരത്തിൽ അക്രമങ്ങൾ പെരുകാൻ കാരണമെന്നും കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുള്ളതിനാൽ സിപിഎം ലോക്കൽ നേതൃത്വം ഇടപെട്ടതിനാലാണ് കേസെടുക്കാൻ പോലും പോലീസ് തയാറാകാത്തതെന്നും രാഗേന്ദു വ്യക്തമാക്കി.
Read Also: കെവിന്റെ പോസ്റ്റ്മോർട്ടം നാളെ
മാത്രമല്ല പോലീസിന് കൈക്കൂലി നൽകിഎന്നുൾപ്പെടെയുള്ള ഗുരുതരമായ കാര്യങ്ങളാണ് പുറത്ത് വരുന്നത്. പോലീസ് സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ കെവിൻ മരണപ്പെടില്ലായിരുന്നു. പ്രതികൾ സിപിഎമ്മുകാരായതാണ് അവരെ പിടികൂടുന്നതിൽ നിന്ന് പൊലീസിനെ തടഞ്ഞത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് രാഗേന്ദു പറഞ്ഞു. മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ പോലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്കു നേരെ പോലീസ് രണ്ട് റൗണ്ട് ജലഭീരങ്കി പ്രയോഗിച്ചു. തുടർന്ന് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മാർച്ചിൽ ജില്ലാ പ്രസിഡന്റ് ജെ ആർ അനുരാജ്,സംസ്ഥാന സമിതി അംഗം നിഷാന്ത് എന്നിവർ സംസാരിച്ചു. ജില്ലാ നേതാക്കളായ പ്രശാന്ത് ,ഉണ്ണിക്കണ്ണൻ,അഖിൽ എന്നിവർ നേതൃത്വം നൽകി
Post Your Comments