കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപെട്ടു പ്രതികളായ പ്രവർത്തകർക്കെതിരെ നടപടി എടുത്ത് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി. ഡിവൈഎഫ്ഐ തെൻമല യൂണിറ്റ് സെക്രട്ടറി നിയാസ്, കേസിൽ പിടിയിലായ ഇഷാൻ എന്നിവരെ പുറത്താക്കി. കേസിൽ ഡിവൈഎഫ്ഐക്കാർക്ക് പങ്കില്ലെന്ന് പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാലൻ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രവർത്തകർക്കെതിരേ ഡിവൈഎഫ്ഐ നടപടിയെടുത്തത്.
അതേസമയം തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നും യഥാർഥ പ്രതികൾ പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്നും ഡിവൈഎഫ്ഐ ജില്ലാ ഘടകം ഇതോടൊപ്പം അറിയിച്ചു.
also read ; കെവിന്റെ കൊലപാതകം: മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു
Post Your Comments