ഇരിങ്ങാലക്കുട: വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട സ്വദേശി വിജയന്(56) ആണ് കൊല്ലപ്പെട്ടത്. മകനെ തിരഞ്ഞെത്തിയ ഗുണ്ടകള്‍ അച്ഛനെ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഞായാറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവമുണ്ടായത്. ബൈക്കുകളില്‍ എത്തിയ അക്രമിസംഘം വിജയനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അര്‍ദ്ധരാത്രിയോടെ വീട്ടിലെത്തിയ സംഘം ആദ്യം വിജയന്റെ മകനെ അന്വേഷിക്കുകയായിരുന്നു. എന്നാല്‍ മകന് വീട്ടില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാതെ ഗുണ്ടകള്‍ വീടിനുള്ളില്‍ കയറി പരിശോധിച്ചു.
തുടര്‍ന്ന് അച്ഛനും ഗുണ്ടകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ വിജയന് മരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും അക്രമികള്‍ക്കായി അന്വേഷണം ഊര്ജ്ജിതമാക്കുമെന്നന്നും പൊലീസ് അറിയിച്ചു.
Post Your Comments