Kerala

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. അറബിക്കടലിൽ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളം, ലക്ഷദ്വീപ്, കര്‍ണാടകം തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശുകയും, ശക്തമായ മഴയും ഉണ്ടാകും. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി.

also read: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ആശങ്കയിലായി ജനങ്ങള്‍

ഇന്ന് ചിലസ്ഥലങ്ങളില്‍ ഒരുദിവസത്തിനകം 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 29 മുതല്‍ 31 വരെ ശക്തമായ മഴയുണ്ടാവും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍ മുന്നേറിയിട്ടുണ്ട്. കന്യാകുമാരിയുടെ ചില ഭാഗങ്ങളില്‍വരെ അത് എത്തി. അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ മുന്നേറി കേരളാതീരത്ത് എത്താനുള്ള സാധ്യതയുണ്ട്. 29-ന് കാലവര്‍ഷം കേരളതീരത്ത് എത്തുമെന്നാണ് നേരത്തേ പ്രവചിച്ചിരുന്നത്. ഇത് രണ്ടുദിവസം നേരത്തെയോ വൈകിയോ ആവാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button