കോട്ടയം•പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ കെവിന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ (ചൊവ്വാഴ്ച) സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം. ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ, കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും യു.ഡി.എഫും കോട്ടയം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
അതേസമയം, സംഭവത്തില്‍ പോലീസിന് നേരത്തെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മുഖ്യമന്ത്രിയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments