Kerala

കെവിന്റെ കൊലപാതകം; ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷം

കോട്ടയം: നവവരൻ കെവിന്റെ കൊലപാതകത്തിൽ കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷം. പോലീസ് സ്റ്റേഷന് ഉള്ളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു.
കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉ​ള്‍​പ്പെ​ടെയു​ള്ള നേ​താ​ക്ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ല്‍ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. പ്രതിഷേധക്കാർ എസ്‌ പിക്ക് നേരെ കൊടി എറിയുകയും, കൊടി കൊണ്ട് മർദ്ദിക്കുകയും ചെയ്തു. യു​വ​മോ​ര്‍​ച്ച, സി​എസ് ഡി ​എ​സ്, എ​ഐ​വൈ​എ​ഫ്, എ​സ് ഡി ​പി​ഐ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ALSO READ:സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം

ശനിയാഴ്ചയാണ് വീട് ആക്രമിച്ച് കെവിനെ ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. ഏറ്റുമാനൂർ രജിസ്​ട്രാർ ഓഫീസിൽ വെച്ച്​ കെവി​​​​​​ന്റെയും തെന്മല സ്വദേശി നീനുവി​​​​​​ന്റെയും വിവാഹം കഴിഞ്ഞിരുന്നു. താഴന്ന ജാതിയിലുള്ള ക്രിസ്ത്യന്‍ യുവാവുമായുള്ള വിവാഹത്തില്‍ നീനുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ത​​​​​​ന്റെ സഹോദരനാണ്​ കെവിനെ തട്ടി​കൊണ്ട്​ പോയതെന്ന്​ കാണിച്ച്​ ഭാര്യ നീനു പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ ഗാന്ധിനഗര്‍ പോലീസ് പരാതി അവഗണിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button